ന്യൂഡൽഹി: മാരുതി സുസുകി ഇന്ത്യയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ ഓട്ടോമാറ്റിക് വേരിയന്റ് പുറത്തിറക്കി. ടോപ് എൻഡ് വേരിയന്റായ ആൽഫയുടെ ഓട്ടോമാറ്റിക് (സിടിവി) പതിപ്പാണ് മാരുതി അവതരിപ്പിച്ചിരിക്കുന്നത്. ഡെൽറ്റ, സീറ്റ വേരിയന്റുകളുടെ ഓട്ടോമാറ്റിക് ഓപ്ഷൻ നേരത്തേതന്നെ പുറത്തിറക്കിയിരുന്നു.
ടോപ് എൻഡ് വേരിയന്റിലെ ഫീച്ചറുകൾ ഉൾപ്പെടുത്തിയുള്ള ഓട്ടോമാറ്റിക് പതിപ്പ് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കുവേണ്ടിയാണ് മാരുതി പുതിയ നീക്കം നടത്തിയിരിക്കുന്നത്. 2015 ഒക്ടോബറിൽ വിപണിയിലെത്തിച്ച് ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം ബലേനോ കാറുകൾ നിരത്തിലിക്കിയ മാരുതി സുസുകി കഴിഞ്ഞ മാർച്ചിൽ സ്പോർട്ടി വേർഷനും പുറത്തിറക്കിയിരുന്നു. നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ബലേനോ മാരുതിയിൽനിന്ന് ജപ്പാലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യ മോഡലുമാണ്.