ന്യൂഡൽഹി: അവന്യു സൂപ്പർമാർട്ടിന്റെ ലാഭമുയർന്നു. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 47.60 ശതമാനം വർധിച്ച് 174.77 കോടി രൂപയായി. രാധാകൃഷ്ണൻ ധമാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് തലേ വർഷം ഇതേ കാലയളവിൽ 118.44 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം 36.3 ശതമാനം ഉയർന്ന് 3,620.95 കോടി രൂപയായി. തലേ വർഷം 2,657.27 കോടി രൂപയായിരുന്നു.