+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റു​ടെ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണം: ബെ​ഫി

കൊ​​​ച്ചി: നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ബാ​​​ങ്കു​​​ക​​​ളി​​​ല​​​ട​​​ച്ച, റദ്ദാ​​​ക്കി​​​യ നോ​​​ട്ടു​​​ക​​​ൾ ഇ​​​നി​​​യും എ​​​ണ്ണി തീ​​​ർ​​​ന്നി​​​
റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​റു​ടെ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണം: ബെ​ഫി
കൊ​​​ച്ചി: നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ബാ​​​ങ്കു​​​ക​​​ളി​​​ല​​​ട​​​ച്ച, റദ്ദാ​​​ക്കി​​​യ നോ​​​ട്ടു​​​ക​​​ൾ ഇ​​​നി​​​യും എ​​​ണ്ണി തീ​​​ർ​​​ന്നി​​​ട്ടി​​​ല്ല എ​​​ന്ന റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ പ്ര​​​സ്താ​​​വ​​​ന തി​​​ക​​​ച്ചും നി​​​രു​​​ത്ത​​​ര​​​വാ​​​ദപ​​​ര​​​മാ​​​ണെ​​​ന്നു ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ(​​​ബെ​​​ഫി) സം​​​സ്ഥാ​​​ന ഘ​​​ട​​​കം പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളി​​​ൽ അ​​​ട​​​ച്ച നോ​​​ട്ടു​​​ക​​​ൾ എ​​​ണ്ണി​​​ത്തി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു​​ ശേ​​​ഷ​​​മാ​​​ണ് അ​​​തി​​​ന് പ​​​ക​​​രം തുക ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ക​​​യോ അ​​​വ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ വ​​​ര​​​വ് വ​​​യ്ക്കു​​​ക​​​യോ ചെ​​​യ്ത​​​ത്. ഓ​​​രോ ദി​​​വ​​​സ​​​വും ല​​​ഭി​​​ക്കു​​​ന്ന ക​​​റ​​​ൻ​​​സി​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ അ​​​താ​​​തു ദി​​​വ​​​സം ത​​​ന്നെ രേഖപ്പെടുത്തിയിരുന്നു. നോ​​​ട്ട് നി​​​രോ​​​ധ​​​നം ക​​​ഴി​​​ഞ്ഞ് 250 ദി​​​വ​​​സ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ടു. തി​​​രി​​​ച്ചെ​​​ത്തി​​​യ നോ​​​ട്ടു​​​ക​​​ൾ ഇ​​​നി​​​യും എ​​​ണ്ണി​​​ക്ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല എ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ബാ​​​ങ്കു​​​ക​​​ളു​​​ടെ വി​​​ശ്വാ​​​സ്യ​​​ത​​​യെ ത​​​ന്നെ ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ​ത​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണെന്ന് ബെ​​​ഫി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​ന​​​രേ​​​ന്ദ്ര​​​നും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​എ​​​സ്. അ​​​നി​​​ലും പറഞ്ഞു.