തിരുവനന്തപുരം: കേരള സംസ്ഥാന ടൂറിസം വികസന കോർപറേഷൻ 50 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി "ഈ ഓണം കെടിഡിസിയോടൊപ്പം’ എന്ന പേരിൽ വിപുലമായ പരിപാടികൾക്കു രൂപം കൊടുത്തതായി ചെയർമാൻ എം. വിജയകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോർപറേഷന്റെ കേരളത്തിലുള്ള പ്രീമിയം, ടാമറിന്റ് ഹോട്ടലുകളിലും മോട്ടലുകളിലും ഓണക്കാലത്ത് "പായസമേള' സംഘടിപ്പിക്കും. കൂടാതെ, "ഓണസദ്യ’യും ഒരുക്കുന്നുണ്ട്. സെപ്റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിലാണ് കെടിഡിസിയുടെ പ്രമുഖ ഹോട്ടലുകളിൽ തൂശനിലയിൽ ഓണസദ്യ ഒരുക്കുന്നത്. വാർത്താസമ്മേളനത്തിൽ കെടിഡിസി എംഡി ആർ. രാഹുൽ, ഡയറക്ടർ കൃഷ്ണകുമാർ എന്നിവരും സംബന്ധിച്ചു.