കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് കന്പനിയായ എൽജി ഇലക്ട്രോണിക്സ് ഇന്ത്യ ലിമിറ്റഡ് ഓണവിപണിയിൽ 550 കോടിയുടെ ബിസിനസ് ലക്ഷ്യമിട്ട് ഓഫറുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഇരുപതു വർഷം പിന്നിടുന്നതോടനുബന്ധിച്ചു കുറഞ്ഞ വിലകളിലും ആകർഷകമായ സ്കീമുകളിലും എൽജി ഉത്പന്നങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കുമെന്നു കന്പനിയുടെ കേരള, തമിഴ്നാട് റീജണൽ ബിസിനസ് മേധാവി പി. സുധീർ പറഞ്ഞു.
നവീന ദൃശ്യാനുഭവം പകരുന്ന ഒലെഡ് ടിവികൾ എൽജിയുടെ സവിശേഷതയാണ്. ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, ടെക്നികളറിന്റെ കളർ സയൻസ് എക്സ്പെർട്ടൈസ് എന്നീ പ്രത്യേകതകളാണ് ഇവയ്ക്കുള്ളത്. പുതുതലമുറ എച്ച്ഡിആർ പ്ലേ ചെയ്യുന്നതിനു ഓലെഡ് ടിവികൾക്കു സാധിക്കും.
ഇന്ത്യൻ വിപണിയിൽ ലഭ്യമായതിൽ ഏറ്റവുമധികം ശേഷിയുള്ള 21 കിലോ ട്വിൻ വാഷിംഗ് മെഷീൻ, 48 ശതമാനം ഊർജക്ഷമത അവകാശപ്പെടുന്ന സ്മാർട്ട് ഇൻവെർട്ടർ കംപ്രസർ ടെക്നോളജിയുള്ള റഫ്രിജറേറ്ററുകൾ, ട്രൂ ഫിൽട്രേഷൻ, ട്രൂ പ്രിസർവേഷൻ, ട്രൂ മെയിന്റനൻസ് സങ്കേതങ്ങളുള്ള വാട്ടർ പ്യൂരിഫയറുകൾ എന്നിവയും ഓണക്കാലത്ത് എൽജി അവതരിപ്പിക്കുന്നുണ്ട്.
ഓണക്കാലത്ത് എൽജി ഉത്പന്നങ്ങൾക്ക് ആകർഷകമായ വിവിധ ഓഫറുകളും പ്രഖ്യാപിച്ചതായി കന്പനി സെയിൽസ് ഹെഡ് സഞ്ജീവ് അഗർവാൾ, കോർപറേറ്റ് മാർക്കറ്റിംഗ് ഹെഡ് അമിത് ഗുജ്റാൾ എന്നിവർ പറഞ്ഞു.