ചെന്നൈ: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യാ സോണൽ അഡ്വൈസറി ബോർഡിലേക്ക് ജയിംസ് വളപ്പിലയെ 2017-19 വർഷത്തിലേക്ക് തെരഞ്ഞെടുത്തതായി എൽഐസി സോൺ ചെയർമാൻ ആർ. ദാമോദരൻ അറിയിച്ചു. കേരളത്തിൽനിന്ന് അഞ്ചു പ്രതിനിധികളാണ് സൗത്ത് ഇന്ത്യ സോണൽ അഡ്വൈസറി ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ ത്വരിതഗതിയിലുള്ള വികസനത്തിനുവേണ്ടി ജനങ്ങളുടെ ഭാഗത്തുനിന്നുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് സമർപ്പിക്കുക എന്നതാണ് ദൗത്യം.
വളപ്പില കമ്യൂണിക്കേഷൻ എംഡി, കേരള അഡ്വർടൈസിംഗ് ഏജൻസി അസോസിയേഷൻ നാഷണൽ കോ ഓർഡിനേറ്റർ, ലയൺസ് ക്ലബ് സോൺ ചെയർമാൻ, കൂടാതെ കേരളത്തിലെ വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകളിലെ പ്രതിനിധി കൂടിയാണ് ജയിംസ് വളപ്പില.