കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ ഇടപാടുകാർക്കായി ആഗോള പേമെന്റ് സേവന കന്പനിയായ വെസ്റ്റേണ്‍ യൂണിയൻ പ്രത്യേക പ്രതിദിന - സ്വർണനാണയ നറുക്കെടുപ്പ് പദ്ധതി ആരംഭിച്ചതായി മുത്തൂറ്റ് ഫിനാൻസ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
വിദേശത്തുനിന്നു വെസ്റ്റേണ്‍ യൂണിയൻ സർവീസിലൂടെ പണം ലഭിക്കുന്ന മുത്തൂറ്റ് ഫിനാൻസിന്റെ ഇടപാടുകാർക്കാണ് നറുക്കെടുപ്പിലൂടെ അര ഗ്രാം സ്വർണനാണയം ലഭിക്കുന്നത്. പദ്ധതി ഒക്ടോബർ 14ന് അവസാനിക്കുമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ പറഞ്ഞു.