കൊച്ചി: ഹെൽത്ത് ടൂറിസം മേഖലയിൽ കേരളത്തെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച ‘ഗ്രീൻ ബൗൾ ഹെൽത്ത് ടൂറിസം’ ലക്ഷ്യത്തിലേക്ക് അടുക്കുന്പോൾ പ്രവാസി മലയാളികൾക്കും നേട്ടമുണ്ടാക്കുന്ന കൂടുതൽ പദ്ധതികൾക്കു തുടക്കമാകുന്നു.
ഗ്രീൻ ബൗൾ പദ്ധതിയുടെ ലോഗോ ഒമാനിലെ പ്രമുഖ വ്യവസായിയും എംജിഎം, നഥാൻ ഗ്രൂപ്പുകളുടെ ചെയർമാനും, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാൻ പ്രമുഖ ഒമാനി സംരംഭകൻ ഹൈത്തം മുഹമ്മദ് അൽജലാനിക്ക് നല്കി പ്രകാശനം ചെയ്തു.
ഗുണനിലവാരം പുലർത്തുന്ന ആശുപത്രികൾക്കുള്ള അന്തർദേശീയ അംഗീകാരമായ ജെസിഐ അക്രഡിറ്റേഷനും ദേശീയ അംഗീകാരമായ എൻഎബിഎച്ചും നേടിയ ആശുപത്രികളേയും അന്തർദേശീയ വിമാനത്താവളങ്ങളേയും ടൂറിസ്റ്റ് കേന്ദ്രങ്ങളേയും ഏകോപിപ്പിച്ചുള്ള ഗ്രീൻ ബൗൾ ഏകജാലക സംവിധാനത്തിലൂടെ കഴിഞ്ഞ രണ്ടു മാസംകൊണ്ടു നൂറോളം വിദേശികളാണ് കേരളത്തിലെത്തിയത്. ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ആളുകൾ എത്തിയത്.
ഒമാനിൽ ഗ്രീൻ ബൗളിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഏക ജാലക സംവിധാനത്തിലൂടെ പ്രവാസി മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാവു ന്നതാണ്. വിദഗ്ധ ചികിത്സാ ആവശ്യമായി വരുന്ന വിദേശികളായ വ്യക്തികളുടെ മെഡിക്കൽ റിപ്പോർട്ട് ഓണ്‍ലൈൻ പോർട്ടലിലേക്കോ +968 90324098 വാട്സാപ്പ് നന്പറിലേക്കോ അയയ്ക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്താൽ മതിയാകും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ കൊച്ചിയിൽ പ്രവർത്തിക്കുന്ന ഗ്രീൻ ബൗൾ ആസ്ഥാനത്തേക്ക് കൈമാറും. ചികിത്സാ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ നാല് ആശുപത്രികൾക്കെങ്കിലും ഗ്രീൻ ബൗളിൽ നിന്നു പ്രസ്തുത വിവരം കൈമാറും.
തുടർന്ന് ആശുപത്രികളിൽ നിന്നും ലഭിക്കുന്ന വിദഗ്ധരുടെ മറുപടിയും ചികിത്സയ്ക്ക് ഉൾപ്പെ ടെ ചെലവാകുന്ന ഏകദേശ തുകയും ബന്ധപ്പെട്ടവർക്കു കൈമാറും. ഏതു സ്ഥാപനമാണ് ചികിത്സയ്ക്ക് തെരഞ്ഞെടുക്കേണ്ടത് എന്ന് രോഗിക്ക് തീരുമാനിക്കാം. ഇതിനോടൊപ്പം ഇവയ്ക്ക് യോജിക്കുന്ന ടൂർ പാക്കേജുകളും കൈമാറും.
കേരളത്തിൽ വരാൻ തീരുമാനമെടുത്താലുടൻ വീസ നടപടികൾക്കും ഗ്രീൻ ബൗൾ സഹായിക്കും. കേരളത്തിലെത്തുന്നവരെ വിമാനത്താവളത്തിനുള്ളിൽ നിന്നു തന്നെ ഗ്രീൻ ബൗൾ പ്രതിനിധികൾ സ്വീകരിക്കും. അതിഥികളുടെ യാത്ര, താമസം, ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ഗ്രീൻ ബൗളിന്റെ ദ്വിഭാഷാ സഹായിയുടെ മുഴുവൻ സമയ സഹായവും ലഭ്യമാക്കും. ഗ്രീൻ ബൗളിലേക്കു രോഗിയെ റഫർ ചെയ്യുന്ന പ്രവാസികൾക്കും സാന്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തും. കൂടുതൽ വിദേശികളെ റഫർ ചെയ്യുന്ന പ്രവാസി മലയാളികൾക്ക് നാട്ടിലേക്കുള്ള വിമാനയാത്ര ഉൾപ്പെടെ നിരവധി പ്രോത്സാഹനവും ഉറപ്പുവരുത്തുന്നുണ്ട്. ഈ സാന്പത്തികവർഷം നൂറ് കോടിയുടെ മൊത്ത വരുമാനമാണ് ഇതു വഴിയായി പ്രതീക്ഷിക്കുന്നത് ‘മെയ്ക് ഇൻ കേരള’ യുടെ ഭാഗമാണ് ഈ പദ്ധതി.
ആസ്റ്റർ മെഡിസിറ്റി, രാജഗിരി ഹോസ്പിറ്റൽ, ലേക്ഷോർ ഹോസ്പിറ്റൽ, കിംസ് ഗ്രൂപ്പുകൾക്കൊപ്പം കേരളത്തിലെ പതിനാല് പ്രമുഖ ആശുപത്രികളും ശാന്തിഗിരി ആയുർവേദ, സിദ്ധ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളും പദ്ധതിയുടെ കീഴിൽ വരുന്നുണ്ട്.
പ്രശസ്ത നേത്രരോഗ വിദഗ്ധൻ ഡോ. ടോണി ഫെർണാണ്ടസ് ആണ് പദ്ധതിയിൽ വിദഗ്ധ ഡോക്ടർമാരുടെ പാനലിനെ നയിക്കുന്നത്. പദ്ധതിയുടെ നന്പർ 9744600095 (കേരള) 0096 890324098 (ഒമാൻ) ഓണ്‍ലൈൻ പോർട്ടൽ www.greenbowl.in.