ന്യൂഡൽഹി: നോകിയ 3310 ഫീച്ചർ ഫോൺ ഈ വർഷം ആദ്യം വിപണിയിൽ അവതരിപ്പിച്ചതിനു പിന്നാലെ രണ്ടു ഫീച്ചർ ഫോണുകൾകൂടി എച്ച്എംഡി ഗ്ലോബൽ ഇന്ത്യയിൽ അവതരിപ്പിച്ചു. നോകിയ ഫോണുകളുടെ പഴയ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഫന്നിഷ് സ്റ്റാർട്ടപ് ആയ എച്ച്എംഡി ഗ്ലോബൽ. വിപണിയിൽ അവതരിപ്പിച്ച നോകിയ 105(2017), നോകിയ 130(2017) എന്നീ ഫീച്ചർ ഫോണുകൾക്ക് 999 രൂപ മുതലാണ് ഇന്ത്യയിൽ വില.
നാളെ മുതൽ രാജ്യത്തെ എല്ലാ റിട്ടെയിൽ ഷോപ്പുകളിലും നോകിയ 105 (2017) ഫോൺ ലഭ്യമാണെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഒരു സിം ഉപയോഗിക്കാവുന്നതിന് 999 രൂപയും രണ്ടു സിം ഉപയോഗിക്കാവുന്നതിന് 1,149 രൂപയുമാണ് വില. 1000 രൂപയ്ക്കു താഴെ വിലയിട്ട് കമ്പനി അവതരിപ്പിക്കു ആദ്യ ഫോണാണ് ഇതെന്നും കന്പനി അറിയിച്ചു. നീല, വെള്ള, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്.നോകിയ 130 (2017) മോഡലിന്റെ വില പുറത്തു വിട്ടിട്ടില്ല. വൈകാതെ വിപണിയിൽ എത്തുമെന്നാണ് അറിയിപ്പ്. ചുവപ്പ്, ഗ്രേ, കറുപ്പ് നിറങ്ങളിലായിരിക്കും ഈ മോഡൽ എത്തുക.