മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചി(എൻഎസ്ഇ)ന്റെ നിഫ്റ്റി സൂചിക 9900നു മുകളിൽ ആദ്യമായി ക്ലോസ് ചെയ്തു. വിദേശനിക്ഷേപകരടക്കം കന്പോള ഇടപാടുകാരെല്ലാം ആവേശം പ്രകടിപ്പിക്കുന്ന സമയമാണിത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സെൻസെക്സും പുതിയ ഉയരത്തിൽ ക്ലോസ് ചെയ്തു.
നിഫ്റ്റി 9915.95ൽ ക്ലോസ് ചെയ്തപ്പോൾ 0.3 ശതമാനം ഉയർച്ചയായി. രാവിലെ 9908.15ൽ വ്യാപാരം തുടങ്ങിയ ശേഷം 9928.2 വരെ ഉയർന്നിരുന്നു.സെൻസെക്സ് 32,074.78 എന്ന റിക്കാർഡിലാണ് ക്ലോസ് ചെയ്തത്. 32,131.92 വരെ ഉയർന്നതാണ്.സിഗരറ്റിന്റെ മേലുള്ള സെസ് വർധിപ്പിക്കുമെന്ന ആശങ്ക ഐടിസിയുടെ ഓഹരിവില ഇടിച്ചു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ മൊത്തം വിപണിമൂല്യം അഞ്ചു ലക്ഷം കോടിരൂപ കടക്കുന്നതിനും ഇന്നലത്തെ വ്യാപാരം സാക്ഷ്യം വഹിച്ചു. നേരത്തേ ടാറ്റാ കൺസൾട്ടൻസി സർവീസ് (ടിസിഎസ്) അഞ്ചു ലക്ഷം കോടി മറികടന്നിരുന്നു.