മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എസ്ബിഐ ലൈഫ് ഇൻഷ്വറൻസ് നിക്ഷേപസമാഹരണ(ഐപിഒ)ത്തിനൊരുങ്ങുന്നു. 100 കോടി ഡോളറിനു മുകളിൽ സമാഹരിക്കുകയാണ് ലക്ഷ്യം. കൈവശ മുള്ള ഓഹരികളുടെ എട്ടു ശതമാനം (എട്ടു കോടി ഓഹരികൾ) വിൽക്കാനാണ് എസ്ബിഐയുടെ തീരുമാനം. അതേസമയം തങ്ങളുടെ നാലു ശതമാനം (നാലു കോടി) ഓഹരികൾ വിൽക്കാൻ ബിഎൻപി പാരിബാസ് കാർഡിഫിനും പദ്ധതിയുണ്ടെന്ന് റെഗുലേറ്ററി ഫയലിംഗിൽ ചൂണ്ടിക്കാട്ടി.