കോട്ടയം: റബർവിലയിൽ വീണ്ടും വർധന. ആർഎസ്എസ് നാല് ഗ്രേഡിന് ഇന്നലെ കിലോഗ്രാമിന് 1.50 രൂപ വർധിച്ച് വില 131.50 രൂപയായി. ആർഎസ്എസ് അഞ്ച് ഗ്രേഡിന് 129 രൂപയിലെത്തി.
അന്താരാഷ്ട്ര വിലയിലും ഇന്നലെ നേരിയ ഉയർച്ചയുണ്ടായി. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ മഴ ശക്തിപ്പെട്ടതോടെ വിദേശത്തും റബർ ഉത്പാദനത്തിൽ കുറവുണ്ട്. രണ്ടു ദിവസമായി പ്രമുഖ ടയർ കന്പനികൾ ആഭ്യന്തര വിപണിയിൽനിന്നു ചരക്ക് വാങ്ങാനെത്തിയതും വില ഉണർവിനു കാരണമായി. ക്രംബിനും ലാറ്റക്സിനും വില മെച്ചപ്പെടുന്നുണ്ട്. റെയിൻ ഗാർഡ് വയ്ക്കാൻ കർഷകർ താത്പര്യപ്പെടാതെ വന്നതിനാൽ റബർ ഉത്പാദനം ഒരു മാസമായി നാമമാത്രമാണ്.