ജിഎസ്ടി കൗണ്ട് ഡൗൺ - 9 / റ്റി.സി. മാത്യു
ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിനു ഗവൺമെന്റിനോടൊപ്പമോ അതിലേറെയോ താത്പര്യം രാജ്യത്തെ വൻവ്യവസായങ്ങൾക്കായിരുന്നു. സ്വദേശിയും വിദേശിയും അക്കാര്യത്തിൽ ഒരുപോലെനിന്നു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും തർക്കം ഉണ്ടായില്ല. ചുരുക്കം ചില ഇനങ്ങളുടെ കാര്യത്തിലേ അവരും തർക്കിച്ചുള്ളു.
ഹ്രസ്വകാലത്തിൽ കുറേ ബുദ്ധിമുട്ടും നഷ്ടവും വരുത്തുന്നതാണ് ഈ നികുതിപരിഷ്കാരം എന്ന് അറിഞ്ഞുകൊണ്ടാണ് എല്ലാവരും അതിൽ കൂടിയത്. ദീർഘകാലാടിസ്ഥാനത്തിൽ ഗവൺമെന്റിനു വരുമാനം കൂട്ടുമെന്നു ഗവൺമെന്റുകൾക്കറിയാം. കൂടുതൽ പേർ, കൂടുതൽ ഉത്പന്നങ്ങൾ, കൂടുതൽ വ്യാപാരങ്ങൾ നികുതിവലയിലാകും. അപ്പോൾ അത്തരമൊരു പരിഷ്കാരം നല്ലത് എന്നു ഗവൺമെന്റുകൾ വിലയിരുത്തി.
കന്പനികൾക്കും സമാന കാഴ്ചപ്പാടാണുള്ളത്. ജിഎസ്ടിയിൽ നികുതി നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകമുണ്ട്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്. മുൻ ഘട്ടത്തിൽ നൽകിയ ജിഎസ്ടി അടുത്തഘട്ടത്തിൽ കിഴിക്കാം.
ഒരു ചെറുകിട വ്യവസായി ബിസിനസ് പാർട്ണർക്കോ സപ്ലയർക്കോ സത്കാരം നടത്തിയെന്നു കരുതുക. അതിനു നല്കിയ ജിഎസ്ടി ഉത്പന്നത്തിന്റെ ജിഎസ്ടിയിൽനിന്നു കിഴിക്കാം. അതേപോലെ നിരവധി കാര്യങ്ങൾ.
അപ്പോൾ നികുതി ഈടാക്കുന്ന സ്ഥാപനങ്ങളിൽനിന്നു വാങ്ങാനും ഭക്ഷിക്കാനും താത്പര്യംവരും. അതു നികുതി നല്കുന്ന സ്ഥാപനങ്ങൾക്കു ബിസിനസ് കൂട്ടും.
കന്പനികൾ അസംസ്കൃത പദാർഥങ്ങളും ഘടകവസ്തുക്കളും വാങ്ങുന്പോഴും ഇനി നികുതിദായകരെ തേടും. നികുതി രജിസ്ട്രേഷൻ ഉള്ളവരിൽനിന്നു സാധാനം വാങ്ങിയാൽ അവർക്കു കൊടുത്ത നികുതിത്തുക ഉത്പന്നം വിൽക്കുന്പോഴുള്ള നികുതിത്തുകയിൽനിന്നു കഴിക്കാം.
ഇതു രാജ്യത്തെ അസംഘടിത മേഖലയിലുള്ള ലക്ഷക്കണക്കിനു ചെറുകിട യൂണിറ്റുകൾക്കു ദോഷമാകും. നികുതി രജിസ്ട്രേഷൻ ഇല്ലാത്തവരിൽനിന്നു വാങ്ങാൻ താത്പര്യം കുറയും. ക്രമേണ അത്തരം ചെറുസ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരും.
ഇതു രാജ്യത്തെ ചെറുകിട വ്യവസായങ്ങളുടെയും കുടിൽവ്യവസായങ്ങളുടെയും ഭാവിയെപ്പറ്റി ചോദ്യചിഹ്നം ഉയർത്തുന്ന കാര്യമാണ്. കോടിക്കണക്കിനു പേരുടെ തൊഴിലും ഭീഷണിയിലാണ്.
അസംഘടിത മേഖല ഇന്ത്യയിൽ
രാജ്യത്തെ ഏതാനും വ്യവസായമേഖലകളിൽ അസംഘടിത മേഖലയുടെ പങ്ക് (ശതമാനം)
വസ്ത്രങ്ങൾ 70
ബാറ്ററി 40
ക്ഷീരവ്യവസായം 78
ആഭരണം 75
പ്ലൈവുഡ് 70
ലാമിനേറ്റഡ് ഷീറ്റ് 55
ഫാൻ 25
ബൾബ്, ട്യൂബ് 35
മോട്ടോർപന്പ് 30
സാനിറ്ററി
ഉത്പന്നങ്ങൾ 40
ബാത്ത്റൂം
സാധനങ്ങൾ 60
രക്തപരിശോധന/
രോഗനിർണയം 85
പാക്കേജിംഗ് 45
പ്ലാസ്റ്റിക്
ഉത്പന്നങ്ങൾ 40
എയർകൂളർ 80
ചായം, വർണക്കൂട്ട് 50
പാദരക്ഷ 55
തുണിത്തരങ്ങൾ 90
ചില്ലറ വ്യാപാരം 90