നെടുന്പാശേരി: സിയാൽ കൊച്ചിൻ ഡ്യൂട്ടിഫ്രീ മെഗാ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പു നടത്തി. നിലന്പൂർ മറുത ആലുങ്കൽ ഷാജിയാണ് ഒന്നാം സമ്മാനമായ നിസാൻ സണ്ണി കാറിന് അർഹനായത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ജയന്ത് പി. നാരായണൻ നറുക്കെടുപ്പു നിർവഹിച്ചു.
ഫെബ്രുവരിയിലെ സമ്മാനപദ്ധതിയിൽ വിജയികളായ തൃശൂർ പൊയ്യ കളിയാൻ കെ.എൻ. സണ്ണി, കോട്ടയം മങ്ങാനം നതിയാട്ട് സാം മാത്യു, അടിമാലി സൈലൻ ഡാനിയേൽ എന്നിവർക്ക് 120 ഗ്രാം സ്വർണനാണയം വിതരണം ചെയ്തു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ റോയി വർഗീസ്, എയർപോർട്ട് ഓപ്പറേഷൻ കമ്മിറ്റി ചെയർമാൻ ഗിരീഷ്കുമാർ, സെക്രട്ടറി സിനി എന്നിവർ സമ്മാനം വിതരണം ചെയ്തു.
ഡ്യൂട്ടിഫ്രീ അസിസ്റ്റന്റ് ജനറൽ മാനേജർ ജേക്കബ് ടി. ഏബ്രഹാം, ആൽഫ ക്രീയോൾ ഓപ്പറേഷൻ മാനേജർ രവിചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.