തൃശൂർ: വൈദ്യരത്നം ഒൗഷധശാല ആറ് ആയുർവേദ ഒൗഷധങ്ങൾകൂടി വിപണിയിലിറക്കി. തൈറോയ്ഡിനുള്ള തൈറോകാം, കൊളസ്ട്രോൾ കുറയ്ക്കാനുള്ള ലിപോനിൽ, കൊളസ്ട്രോൾ ട്രിഗ്ലിസെറൈഡ് കുറയ്ക്കാനുള്ള ട്രിഗോണിൽ, ആർത്തവ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനുള്ള മെനോവോസ്, സുഖശോധനയ്ക്ക് ലാക്സ്വോസ്, പൈൽസിനുള്ള പിലോനിൽ എന്നീ ഒൗഷധങ്ങളാണു പുറത്തിറക്കിയത്. പുതിയ ആറ് ഒൗഷധങ്ങളും ഡോക്ടറുടെ കുറിപ്പടിയോടെ കഴിക്കേണ്ട ഗുളികകളാണെന്നു ഡയറക്ടർ അഷ്ടവൈദ്യൻ ഇ.ടി. പരമേശ്വരൻ മൂസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.