കൊച്ചി: സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ്സ് 2017ൽ ലോകത്തിലെ ഏറ്റവും മികച്ച ഇൻഫ്ലൈറ്റ് എന്റർടെയ്ൻമെന്റ് അവാർഡ് തുടർച്ചയായി പതിമൂന്നാം തവണയും എമിറേറ്റ്സ് സ്വന്തമാക്കി. ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് സുഖസൗകര്യങ്ങൾക്കുള്ള അവാർഡും എമിറേറ്റ്സ് നേടി. 2016 ഓഗസ്റ്റ് മുതൽ 2017 മേയ് വരെ 320 എയർലൈനുകളിൽ നടത്തിയ സർവേയാണ് അവാർഡുകളുടെ അടിസ്ഥാനം.