മുംബൈ: ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിലാകുന്നതോടെ റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350ന് വില കുറയും. 3000 രൂപ വരെ വില കുറയുമെന്നാണ് റിപ്പോർട്ട്. അതേസമയം, റോയൽ എൻഫീൽഡിന്റെ 350 സിസിക്കു മുകളിലുള്ള മോഡലുകളായ ഹിമാലയൻ, ബുള്ളറ്റ് 500, ക്ലാസിക് 500, തണ്ടർബേർഡ്, കോണ്ടിനെന്റൽ ജിടി എന്നിവയ്ക്ക് വില കൂടും. 350 സിസിക്കു മുകളിലുള്ള വാഹനങ്ങൾക്ക് മൂന്നു ശതമാനം അധിക സെസ് ഏർപ്പെടുത്തുന്നതാണ് വില ഉയരാൻ കാരണം.