കൊച്ചി: ജിഎസ്ടിയുടെ വരവിലും വെളിച്ചെണ്ണയുടെ അഞ്ചു ശതമാനം നികുതി തുടരും. നിലവിൽ വെളിച്ചെണ്ണയ്ക്കുള്ള സംസ്ഥാനത്തിന്റെ നികുതി അഞ്ചു ശതമാനമാണ്. ജിഎസ്ടിയിലെ നിരക്കും ഇതുതന്നെ. മറ്റു ഭക്ഷ്യ എണ്ണകൾക്കും ജിഎസ്ടിയിൽ അഞ്ചു ശതമാനം നികുതിയാണു നിലനിർത്തിയിരിക്കുന്നത്.
എന്നാൽ, നിലവിൽ സംസ്ഥാന നികുതി ഇല്ലാത്ത കൊപ്രയ്ക്കു ജിഎസ്ടി വരുന്നതോടെ അഞ്ചു ശതമാനം നികുതി നല്‍കണം. മില്ലുകാരുടെ പക്കൽ വെളിച്ചെണ്ണയുടെ വലിയ ശേഖരമുള്ള നിലവിലെ സാഹചര്യത്തിൽ ഇവയെ നികുതി എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ മില്ലുകാർക്കും ആശങ്കയുണ്ട്. നേരത്തെ നല്കിയ നികുതി വില്പനവേളയിൽ തിരിച്ചുകിട്ടുമോ, കിട്ടിയാല്‍ എത്രഭാഗം ലഭിക്കും എന്നതിലാണ് അവ്യക്തത.