ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈൻ കന്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ടാറ്റാ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും രംഗത്ത്. എയർ ഇന്ത്യയുടെ ഒാഹരികൾ വാങ്ങുന്നതിനോ കന്പനിയുടെ നടത്തിപ്പ് ഏറ്റെടുക്കുന്നതിനോ ടാറ്റാ ഗ്രൂപ്പ് ഒരുക്കമാണെന്ന് ചെയർമാൻ എൻ. ചന്ദ്രശേഖരൻ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വിമാനക്കന്പനി 1953ൽ ദേശസാത്കരിച്ചാണ് എയർ ഇന്ത്യ രൂപവത്കരിച്ചത്.
പതിറ്റാണ്ടുകളായി തുടരുന്ന നഷ്ടമാണ് എയർ ഇന്ത്യ സ്വകാര്യവത്കരിക്കുന്നതിനുള്ള നിർദേശം വയ്ക്കാൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ പ്രേരിപ്പിച്ചത്. ഇത് വ്യേമയാന മന്ത്രാ ലയവും അംഗീകരിച്ചു. എയർഇന്ത്യക്ക് 52000 കോടി രൂപയുടെ ബാധ്യതയുണ്ട്.
എയർ ഇന്ത്യ സ്വകാര്യവത്കരിക്കുന്ന കാലത്ത് അത് ഏറ്റെടുക്കാൻ ടാറ്റാ ഗ്രൂപ്പ് ഒരുക്കമാണെന്ന് രത്തൻ ടാറ്റ 2013ൽ അറിയിച്ചിരുന്നു.
മലേഷ്യയുടെ എയർ ഏഷ്യ, സിഗപ്പൂർ എയർലൈൻസ് തുടങ്ങിയ കന്പനികളുമായുള്ള കൂട്ടുകെട്ടിലൂടെ ഇപ്പോൾതന്നെ വ്യോമയാനരംഗത്ത് ടാറ്റ ഗ്രൂപ്പ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
1932ൽ ടാറ്റാ ഗ്രൂപ്പാണ് എയർ ഇന്ത്യ വിമാന സർവീസ് ആരംഭിച്ചത്. സ്വാതന്ത്രം ലഭിച്ചതിനെ തുടർന്ന് 1948ൽ കന്പനിയുടെ പ്രവർത്തനങ്ങളിൽ സർക്കാർ പങ്കാളിയാകുകയും പിന്നീട് വ്യോമയാന ഗതാഗതത്തിൽ ദേശസാത്കരണം നടപ്പാക്കിയതിനെ തുടർന്ന് 1953ൽ എയർഇന്ത്യ പൂർണമായും സർക്കാർ ഏറ്റെടുക്കുകയുമായിരുന്നു. പുതിയ നീക്കത്തിലൂടെ എയർ ഇന്ത്യ തിരിച്ചു പിടിക്കാനാണ് ടാറ്റാ ഗ്രൂപ്പിന്റെ ശ്രമം.