ന്യൂഡൽഹി: പ്രമുഖ മെസേജിംഗ് ആപ്പായ ഹൈക്ക് മെസഞ്ചർ പത്ത് കോടിയോളം വരുന്ന ഉപയോക്താക്കൾക്കായി മൊബൈൽ വാലറ്റും യുപിഐ പേമെന്റ് സർവീസ് സംവിധാനവും അവതരിപ്പിച്ചു.
യെസ് ബാങ്കുമായി ചേർന്നാ ണ് ഹൈക്കിന്റെ പുതിയ സേവനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ മാത്രം 20 കോടി ഉപയോക്താക്കൾ ഉള്ള മെസേജിംഗ് ആപ്പായ വാട്സ് ആപിന്റെ വാലറ്റ് സൗകര്യം ഒരുങ്ങുന്നതിനിടെയാണ് ഹൈക്കിന്റെ നീക്കം.
ഹൈക്കിന്റെ 5.0 പതിപ്പിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. യുപിഐ വഴി ബാങ്കിൽനിന്നു ബാങ്കിലേക്കുള്ള ഇടപാടും വാലറ്റ് മുഖേന പണമിടപാടും മൊബൈൽ ആപ് വഴി റീചാർജ് സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഹൈക്ക് മെസഞ്ചർ സിഇഒ കവിൻ ഭാരതി മിത്തൽ അറിയിച്ചു.
കഴിഞ്ഞ ആറ് മാസമായി ഉപയോക്താക്കൾക്കായി പുതിയ സംവിധാനം ഒരുക്കുന്നതിന്റെ പണിപ്പുരയിലായിരുന്നു ഹൈക്ക് ടീം. ഇതേതുടർന്നാണ് നിരവധി സൗകര്യങ്ങളോടെ ഏറ്റവും ഉയർന്ന പതിപ്പായി 5.0 പുറത്തിറക്കിയതെന്നും ഇതിൽ ആകർഷകമായ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.