ചെന്നൈ: അമ്മ ബ്രാൻഡിൽ തമിഴ്നാട്ടിൽ ഇനി ഒരു സംരംഭംകൂടി. സംസ്ഥാനത്ത് അമ്മ ബ്രാൻഡിൽ പത്തു പെട്രോൾ പന്പുകൾ തുറക്കുമെന്ന് സർക്കാർ ഇന്നലെ അറിയിച്ചു. അമ്മ കാന്റീൻ, അമ്മ സിമന്റ്സ്, അമ്മ മിനറൽ വാട്ടർ, അമ്മ ഉപ്പ് തുടങ്ങി നിരവധി പദ്ധതികൾ അമ്മ ബ്രാൻഡിൽ നടക്കുന്നതിനൊപ്പമാണ് പുതിയ സംരംഭംകൂടി തുടങ്ങുന്നത്. സിവിൽ സപ്ലൈസ് വകുപ്പിനായിരിക്കും അമ്മ പെട്രോൾ പന്പുകളുടെ ഉടമസ്ഥത.