ന്യൂഡൽഹി: രാജ്യത്തേക്ക് ഇറക്കമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതിയിളവ് നല്കണമെന്ന ആവശ്യവുമായി ടെസ്ല സർക്കാരിനെ സമീപിച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾ ടെസ്ല സിഇഒ എലോൺ മസ്ക് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാനായി ഇപ്പോഴുള്ള നികുതി നിബന്ധനകൾക്ക് ഇളവു വരുത്തണമെന്നാണ് ടെസ്ല ആവശ്യപ്പെട്ടിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്നതിന് സർക്കാർ ഇളവ് നല്കി സാഹചര്യങ്ങൾ അനുകൂലമായാൽ ഇന്ത്യയിൽ നിർമാണ യൂണിറ്റ് തുടങ്ങാൻ കമ്പനിക്കു പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷമോ ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ വിപണി തുടങ്ങാനാണ് ടെസ്ല കണക്കുകൂട്ടുന്നത്. ഇതിനായി സർക്കാരുമായി ചർച്ചകൾ അവസാനഘട്ടത്തിലാണ്.
ടെസ്ല പോലുള്ള കമ്പനിക ളുടെ വാഹനങ്ങൾക്ക് ഇറുക്കുമതിച്ചുങ്കമായി 100 ശതമാനത്തോളം നല്കേണ്ടിവരുന്നതാണ് കമ്പനിയെ ഇന്ത്യയിൽ പ്ലാന്റ് തുടങ്ങാൻ പ്രേരിപ്പിക്കുന്നത്.