കൊച്ചി: ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജരായി ഡോ. പി.ടി. മാത്യു ചുമതലയേറ്റു. കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. 1984 ബാച്ചിൽ ഇന്ത്യൻ ടെലികോം സർവീസിലെത്തിയ ഇദ്ദേഹം നേരത്തെ എറണാകുളം, തൃശൂർ ജില്ലകളിൽ പ്രിൻസിപ്പൽ ജനറൽ മാനേജരായും ബിബിഎൻഎൽ ചീഫ് ജനറൽ മാനേജരായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏറെക്കാലത്തിനു ശേഷമാണു ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജരായി മലയാളി നിയമിതനാവുന്നത്.