മുംബൈ: ലൈറ്റ് കൊമേഴ്സൽ വാഹന വിപണിയിലേക്ക് പോർട്ടർ 700 എന്ന മോഡൽ പിയാജിയോ ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ചു. കമ്പനിയുടെ ഇപ്പോൾ പ്രചാരത്തിലുള്ള പോർട്ടർ 600ന്റെ പരിഷ്കരിച്ച പതിപ്പാണ് പോർട്ടർ 700. ഭാരത് സ്റ്റേജ് നാലിലുള്ള വാഹനത്തിന് 700 കിലോഗ്രാം ലോഡ് ഉൾക്കൊള്ളാനാവുമെന്ന് കമ്പനി അവകാശപ്പെട്ടു. 652 സിസി അഞ്ച് സ്പീഡ് മാന്വൽ ഗിയർ സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 26 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന വാഹനത്തിന്റെ വില 3.31 ലക്ഷം രൂപ (എക്സ് ഷോറൂം ഡൽഹി