ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾക്ക് കയറ്റം. കമ്പനിയുടെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ വരിക്കാരുടെ എണ്ണം കൂടിയതാണ് ഓഹരിവിപണിയിൽ റിലയൻസ് ഇൻഡസ്ട്രീസിനു നേട്ടമായത്. ഇന്നലെമാത്രം മൂന്നു ശതമാനമാണ് ഓഹരികൾ കയറിയത്.
ഏപ്രിലിൽ റിലയൻസ് ജിയോ 40 ലക്ഷം പുതിയ വരിക്കാരെയാണ് ചേർത്തത്. ഇതോടെ ജിയോ വരിക്കാരുടെ എണ്ണം 11.26 കോടിയായി. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട റിപ്പോർട്ടിൽ ടെലികോം മേഖലയുടെ 9.58 ശതമാനം വരിക്കാർ ജിയോയ്ക്കുണ്ട്. മാർച്ചിൽ ഇത് 9.29 ശതമാനമായിരുന്നു.