മുംബൈ: ഇപ്പോൾ രാജ്യത്ത് പ്രചാരത്തിലുള്ള മഹാത്മാഗാന്ധി ശ്രേണിയിലുള്ള 500 രൂപയുടെ നോട്ടിന്റെ പുതിയ ബാച്ച് പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. രണ്ടു നന്പർ പാനലുകളിലും ഇംഗ്ലീഷ് അക്ഷരം "A' ഉൾക്കൊള്ളിച്ചായിരിക്കും പുതിയ നോട്ട് അച്ചടിക്കുക.
റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് ആർ. പട്ടേലിന്റെ ഒപ്പ് മുന്നിലും പ്രിന്റ് ചെയ്ത വർഷം 2017 എന്ന് പിറകിലും മുന്പ് ഉണ്ടായിരുന്നതുപോലതന്നെ രേഖപ്പെടുത്തിയിരിക്കും. മഹാത്മാഗാന്ധി സീരിസിലുള്ള പുതിയ 500 രൂപാ നോട്ടുകളുടെ മറ്റു ഡിസൈനിലൊന്നും മാറ്റമില്ല. ആദ്യ സീരിസിലുള്ള നോട്ടുകൾ അസാധുവാകുകയുമില്ല.