മൗണ്ടൻവ്യൂ(കലിഫോർണിയ): ലോകം കണ്ട ഏറ്റവും വലിയ റാൻസംവെയർ ആക്രമണത്തിനു പിന്നാലെ സൈബർ ലോകത്ത് അടുത്ത ആക്രമണം. വാനാക്രൈ റാൻസംവെയർ മൈക്രോസോഫ്റ്റ് വിൻഡോസിനെ ലക്ഷ്യംവച്ചുള്ളതായിരുന്നെങ്കിൽ, ഏറ്റവും പുതിയ വൈറസ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കെതിരാണ്. ജൂഡി എന്ന പേരിലുള്ള വൈറസ് ഗൂഗിൾ പ്ലേ സ്റ്റോറിലെ 41 ആപ്ലിക്കേഷനുകളിൽ കടന്നുകൂടിയാണ് വ്യാപകമായത്. പ്ലേ സ്റ്റോർ ഉപയോഗിക്കുന്ന 85 ലക്ഷം മുതൽ 3.65 കോടി ഉപയോക്താക്കളെ ജൂഡി ബാധിച്ചുകഴിഞ്ഞു.
സുരക്ഷാ ഗവേഷക കമ്പനിയായ ചെക്ക് പോയിന്റ് ജൂഡി വൈറസിനെ തിരിച്ചറിഞ്ഞ് ഗൂഗിളിനെ അറിയിച്ചതിനെത്തുർന്ന് വൈറസ് ബാധിച്ച ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽനിന്ന് നീക്കംചെയ്തു തുടങ്ങി. വൈറസ് ബാധിച്ച ആപ്ലിക്കേഷനുകൾക്കെല്ലാംകൂടി ഏകദേശം 45 ലക്ഷം ഡൗൺലോഡിംഗുകളുണ്ട്.
ഏകദേശം ഒരു വർഷം പഴക്കമുണ്ട് ജൂഡി വൈറസിന്. എന്നാൽ, ഗൂഗിളിന്റെ സുരക്ഷാപരിശോധനയിൽനിന്ന് വിദഗ്ധമായി ഒഴിഞ്ഞുമാറാൻ ജൂഡിക്കായി. ഇതാണ് കണ്ടെത്താൻ കാലതാമസമുണ്ടാക്കിയതെന്ന് ചെക്ക് പോയിന്റ് ബ്ലോഗിൽ കുറിച്ചു.
ദക്ഷിണകൊറിയൻ കമ്പനിയായ കിനിവിനിയാണ് ജൂഡിയുടെ പിറവിക്കു പിന്നിലെന്നാണ് നിഗമനം. നിർമാതാക്കൾക്കു പണമുണ്ടാക്കാൻ സൗകര്യമൊരുക്കുകയാണ് ജൂഡിയുടെ ലക്ഷ്യം. ജൂഡി ബാധിച്ച ഫോണുകളിൽനിന്ന് ഓട്ടോമാറ്റിക് ആയി പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുകയാണ് ബിസിനസ് തന്ത്രം. ഗൂഗിൾ പ്ലേ സ്റ്റോറിൽ എനിസ്റ്റുഡിയോ കോർപ് എന്ന പേരിലാണ് കിനിവിനി ആപ്ലിക്കേഷനുകൾ പുറത്തുവിടുന്നത്. ഏതായാലും ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പ്രീതിക്കു മങ്ങലുണ്ടാക്കുംവിധമാണ് ജൂഡിയുടെ വരവ്. ഒരു വർഷത്തോളം തിരിച്ചറിയാൻ കഴിയാത്തതാണ് ഗൂഗിളിന്റെ പ്രധാന വീഴ്ച.