ന്യൂഡല്‍ഹി: ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി പ്രമുഖ വാഹനനിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യ വാഹനങ്ങള്‍ക്ക് വന്‍ കിഴിവ് പ്രഖ്യാപിച്ചു. ഫോര്‍ഡിന്റെ കോംപാക്ട് എസ് യുവി ഇക്കോ സ്പോര്‍ട്ട്, സെഡാൻ ആസ്പെയര്, ഹാച്ച്ബാക്ക് ഫിഗോ എന്നീ മോഡലുകള്‍ക്ക് 30,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇക്കോ സ്പോര്ട്ടിന് 20,000 രൂപ മുതല്‍ 30,000 വരെയാണ് വില കുറയുന്നത്. 7.18 ലക്ഷം മുതല്‍ 10.76 ലക്ഷം വരെയാണ് ഇതിന്റെ വില. ചെറുകാറുകളായ ആസ്പയറിനും ഫിഗോയിക്കും 10,000 മുതല്‍ 25,000 രൂപ വരെ കുറയും. ഫിഗോ ഹാച്ച്ബാക്കിന് 4.75 ലക്ഷം മുതല്‍ 7.73 ലക്ഷം വരെയും ആസ്പയറിന് 5.44 ലക്ഷം മുതല്‍ 8.28 ലക്ഷം വരെയുമാണ് വില.
വേരിയന്റ് അനുസരിച്ചാണ് വിലയില്‍ മാറ്റം വരുക. ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഔഡി ജൂണ്‍ 30 വരെ 10 ലക്ഷം രൂപ വരെയും ബിഎംഡബ്ല്യു 12 ശതമാനം വരെയും കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ വലിയ കാറുകള്‍ക്ക് വില കുറയുമെന്ന വിലയിരുത്തലുകളെത്തുടര്‍ന്നാണ് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.