ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതു ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടികൾ കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ചു.
ഇപ്പോഴത്തെ മേധാവി അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി ഒക്ടോബർ ആറിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്. നാലു വർഷത്തെ സേവനത്തിനു ശേഷമാണ് എസ്ബിഐ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ഭട്ടാചാര്യ മാറുന്നത്.
അഞ്ച് അസോസ്യേറ്റ് ബാങ്കുകളുടെ ലയനനടപടികളുടെ ഭാഗമായി ഇടയ്ക്ക് കാലാവധി നീട്ടി നല്കുകയും ചെയ്തിരുന്നു. ചെയർമാനെയും ഒരു മാനേജിംഗ് ഡയറക്ടറെയുമായിരിക്കും പുതുതായി നിയമിക്കുക.