മുംബൈ: കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) അറ്റാദായം മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ 31 ശതമാനം ഉയർന്ന് 1,818.79 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ 1,387.91 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അതേസമയം വരുമാനം 58,668 കോടി രൂപയായി ഉയർന്നു. തലേ വർഷം ഇതേ കാലയളവിൽ 48,145 കോടി രൂപയായിരുന്നു വരുമാനം.