സാദിയ(ആസാം): ആസാമിലെ ലോഹിത് നദിക്കു കുറുകേ നിർമിച്ച രാജ്യത്തെ ഏറ്റവും നീളമുള്ള പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്തു. 9.15 കിലോമീറ്റർ നീളമുള്ള ഈ പാലം സാദിയയിൽ ജനിച്ച ഗായകൻ ഭൂപേൻ ഹസാരികയുടെ പേരിൽ അറിയപ്പെടുമെന്നു മോദി ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. 2,056 കോടി രൂപയാണ് ഈ പാലത്തിന്റെ നിർമാണച്ചെലവ്. ആസാമിലെയും അരുണാചൽപ്രദേശിലെയും ജനങ്ങളെ യോജിപ്പിക്കുന്ന ഈ പാലം സാന്പത്തിക ശക്തിയായി ഉയർന്നുവരുന്ന ഇന്ത്യയുടെ പ്രതീകമാണെന്നു മോദി പറഞ്ഞു.