വിയന്ന: പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കുന്നത് അടുത്ത മാർച്ച് അവസാനംവരെ നീട്ടാൻ തീരുമാനിച്ചു. എന്നാൽ ഉത്പാദനം കുറച്ചതിന്റെ അളവ് വർധിപ്പിച്ചില്ല. ഇതോടെ ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ ഇടിവ്. ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 53 ഡോളറും ഡബ്ല്യുടിഐ ഇനം 50 ഡോളറുമായി താണു.
ഒപെകും സംഘടനയിൽ ഇല്ലാത്ത റഷ്യയും കഴിഞ്ഞ നവംബറിൽ അംഗീകരിച്ച തോതിൽ (പ്രതിദിനം 18 ലക്ഷം വീപ്പ) ഉത്പാദനം കുറയ്ക്കും. എന്നാൽ ഇവർ കുറച്ചതിനനുസരിച്ചു കൂടുതൽ ഉത്പാദനവുമായി അമേരിക്ക രംഗത്തുണ്ട്. ഒപെകിലെ ചില രാജ്യങ്ങളും കരാർ ലംഘിച്ച് കൂടുതൽ എണ്ണ വിൽക്കുന്നുണ്ട്.