ന്യൂഡൽഹി: അപകടങ്ങളിൽ ആദ്യ ഒരു മണിക്കൂറിനുള്ളിൽത്തന്നെ (ഗോൾഡൻ അവർ) ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എമർജൻസി ആപ് പുറത്തിറക്കി. ഡൽഹി രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി പ്രണാബ് മുഖർജിയാണ് ആപ് പുറത്തിറക്കിയത്.
ആരോഗ്യരംഗത്ത് സാങ്കേതികവിദ്യ കാര്യക്ഷമമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ആപ് പുറത്തിറക്കിയതെന്ന് ഡിഎം ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
സഹായി, ആംബുലൻസ്, ആശുപത്രി തുടങ്ങിയവയുമായി രോഗിയെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് ആപ് തയാറാക്കിയിരിക്കുന്നത്. ഒരു തവണ രോഗി ആപ് ഐക്കൺ അമർത്തിയാൽ സഹായിക്കു സൂചന ലഭിക്കും. മെഡിക്കൽ എമർജൻസികൾ, അവശ്യ നന്പരുകൾ, അവശ്യ സന്ദേശങ്ങൾ തുടങ്ങിയവയും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.