+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ണ്ട​ര്‍​ലാ​യ്ക്ക് 23.86 ശ​ത​മാ​നം വ​ള​ര്‍​ച്ച

കൊ​​​ച്ചി: വ​​​ണ്ട​​​ര്‍​ലാ ഹോ​​​ളി​​​ഡേ​​​യ്‌​​​സ് 201617 സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തി​​​ല്‍ 276.72 കോ​​​ടി രൂ​​​പ മൊ​​​ത്ത വ​​​രു​​​മാ​​​നം നേ​​​ടി. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​
വ​ണ്ട​ര്‍​ലാ​യ്ക്ക് 23.86 ശ​ത​മാ​നം വ​ള​ര്‍​ച്ച
കൊ​​​ച്ചി: വ​​​ണ്ട​​​ര്‍​ലാ ഹോ​​​ളി​​​ഡേ​​​യ്‌​​​സ് 2016-17 സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തി​​​ല്‍ 276.72 കോ​​​ടി രൂ​​​പ മൊ​​​ത്ത വ​​​രു​​​മാ​​​നം നേ​​​ടി. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ കൈ​​​വ​​​രി​​​ച്ച 223.42 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 23.86 ശ​​​ത​​​മാ​​​നം അ​​ധി​​ക വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ നേ​​​ടി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന പാ​​​ദ​​​ത്തി​​​ല്‍ കൈ​​​വ​​​രി​​​ച്ച 46.87 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 33.45 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 62.55 കോ​​​ടി രൂ​​​പ​​​യാ​​​യി.

അ​​​തേ​​സ​​​മ​​​യം, സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം 59.82 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 44.70 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 33.07 കോ​​​ടി​​യാ​​യി. അ​​​വ​​​സാ​​​ന പാ​​​ദ​​​ത്തി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം 3.44 കോ​​​ടി​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 54.56 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണി​​​ത്.

2016-17 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ ബം​​​ഗ​​​ളൂ​​​രു, കൊ​​​ച്ചി, ഹൈ​​​ദ​​രാ​​ബാ​​​ദ് അ​​​മ്യൂ​​​സ്‌​​​മെ​​​ന്‍റ് പാ​​​ര്‍​ക്കു​​​ക​​ളി​​ൽ​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം 212.79 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 24.40 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 264.75 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. അ​​​വ​​​സാ​​​ന പാ​​​ദ​​​ത്തി​​​ല്‍ ഇ​​​ത് 44.39 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 35.16 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 60 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. അ​​​വ​​​സാ​​​ന പാ​​​ദ​​​ത്തി​​​ല്‍ വ​​​ണ്ട​​​ര്‍​ലാ അ​​​മ്യൂ​​​സ്‌​​​മെ​​ന്‍റ് പാ​​​ര്‍​ക്കു​​​ക​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ 25.80 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. മൊ​​​ത്ത സാ​​​മ്പ​​​ത്തി​​​ക‌വ​​​ര്‍​ഷ​​​ത്തി​​​ല്‍ ഇ​​​ത് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 22.36 ല​​​ക്ഷ​​​ത്തി​​​ല്‍നി​​​ന്നും 18.90 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ന്ന് 26.59 ല​​​ക്ഷ​​മാ​​​യി.

സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​പാ​​​ദ​​​ത്തി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ല്‍ തി​​​ക​​​ഞ്ഞ സം​​​തൃ​​​പ്തി​​​യാ​​​ണു​​​ള്ള​​​തെ​​​ന്ന് വ​​​ണ്ട​​​ര്‍​ലാ ഹോ​​​ളി​​​ഡേ​​​യ്‌​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​രു​​​ണ്‍ കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.