മുംബൈ: തെരഞ്ഞെടുത്ത റൂട്ടുകളിൽ നിരക്കിളവ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. 899 രൂപയിൽ തുടങ്ങുന്ന പ്രത്യേക ടിക്കറ്റ് നിരക്കിൽ ജൂൺ 26 മുതൽ 2018 മാർച്ച് 24 വരെ യാത്ര ചെയ്യാം. ഇൻഡിഗോയുടെ എല്ലാ ബുക്കിംഗ് ചാനലുകളിലും ഈ ഓഫർ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. കൊച്ചിയിൽനിന്നുള്ള നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളിൽ ഓഫർ ലഭ്യമാണ്.