ബംഗളൂരു: സ്പൈസ് ജെറ്റിന്റെ 12-ാം വാർഷികം പ്രമാണിച്ച് വൻ ഒാഫറുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര, രാജ്യന്തര യാത്രകൾക്ക് 12 രൂപ മുതൽ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കാണ് ഒരുക്കിയിരിക്കുന്നത്.
ജൂൺ 26 മുതൽ 2018 മാർച്ച് 24 വരെയുള്ള യാത്രകൾക്കാണ് ഒാഫർ ലഭിക്കുക. ഈ മാസം 28 വരെയാണ് ബുക്കിംഗിനു സമയം അനുവദിച്ചിരിക്കുന്നത്. ചുരുങ്ങിയ സീറ്റുകളിൽ മാത്രമാണ് ആനുകൂല്യം അനുവദിച്ചിരിക്കുന്നതെന്നും മുൻഗണന അനുസ രിക്കും ഇതു ലഭ്യമാകുകയെന്നും സ്പൈസ് ജെറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനു പുറമേ നറുക്കെടുപ്പിലൂടെ ആഭ്യന്തര, രാജ്യാന്തര സൗജന്യ ടിക്കറ്റുകളും 10000 രൂപയുടെ ഹോട്ടൽ വൗച്ചറും ലഭ്യമാക്കുമെന്നും പ്രസ്താവനയിലുണ്ട്.
39 ആഭ്യന്തര സർവീസുകളും ഏഴ് രാജ്യന്തര സർവീസുകളുമുൾപ്പെടെ 46 സ്ഥലങ്ങളിലേക്കായി 358 സ്പൈസ് ജെറ്റ് സർവീസുകളാണ് ദിവസവും പ്രവർത്തിക്കുന്നത്.