കൊച്ചി: ഫെഡറല്‍ ബാങ്ക് ജിയോജിത്തുമായി ചേര്‍ന്ന് "സെല്‍ ഫി'എന്ന പേരില്‍ പുതിയ ട്രേഡിംഗ് സംവിധാനം അവതരിപ്പിച്ചു. ജിയോജിത്ത് രൂപകല്പന ചെയ്ത പ്ലാറ്റ്ഫോം ഉപഭോക്താക്കള്‍ക്ക് നിക്ഷേപങ്ങളിൽ പൂര്‍ണ നിയന്ത്രണം സാധ്യമാക്കും. യുക്തമായ നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായിക്കുംവിധം സമയാസമയങ്ങളിലുള്ള ഗവേഷണ പിന്തുണയും ഇതിലൂടെ ലഭിക്കും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്കായുള്ള സെല്‍ഫിയുടെ ടാബ്ലെറ്റ് എഡിഷന് ആപ്പ് സ്റ്റോറുകളില്നിന്ന ഡൗണ്‍ലോഡ് ചെയ്യാനാകും.
ബാങ്ക് കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്കിന്റെ റീട്ടെയില്‍ ബിസിനസ് മേധാവി ജോസ് കെ. മാത്യു, ജിയോജിത്ത് ഫിനാന്‍ഷല്‍ സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന് എന്നിവര്‍ ചേര്‍ന്നാണ് സെല്‍ഫി പുറത്തിറക്കിയത്. ബാങ്കിന്റെ എറണാകുളം സോണല്‍ മേധാവിയും ജനറല്‍ മാനേജറുമായ എന്‍.വി. സണ്ണി, ജിയോജിത്ത് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടര്‍ എ. ബാലകൃഷ്ണന്, ഫെഡറല്‍ ബാങ്ക് ഡി.പി. ഡിവിഷന് മേധാവി വി.കെ. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോണ്‍, ടാബ്, ഐപാഡ്. ഐ ഫോണ്‍, മാക്, വിന്‍ഡോസ് തുടങ്ങി ഏതു മാര്‍ഗം ഉപയോഗിച്ചാലും സമാനരീതിയില്‍ മുന്നോട്ടു പോകാം എന്നത് സെല്‍ഫി പ്ലാറ്റ്ഫോമിന്റെ സവിശേഷ തകളില്‍ ഒന്നാണ്. ഫണ്ടുകളുടേയും ഓഹരികളുടേയും നീക്കങ്ങള്‍ തത്സമയം ലഭ്യമാക്കുന്നത് ഇതിനെ കൂടുതല്‍ ആകര്കവുമാക്കും. കാഷ്, ഡെറിവേറ്റീവ്, ബോണ്ട്, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ വിവിധ മേഖലകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം, കൃത്യമായ നിരീക്ഷണം സാധ്യമാക്കും വിധം പുഷ് നോട്ടിഫിക്കേഷന്‍, എസ്എംഎസ് തുടങ്ങിയവ എളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ലൈവ് പോര്‍ട്ട്ഫോളിയോ തുടങ്ങിയവ സെല്‍ഫിയുടെ മുഖ്യ സവിശേഷതകളില്‍ ചിലതാണ്.