മംഗളൂരു: ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഒാഫ് ഇന്ത്യയുടെ(എൽഐസി) ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി എൽഐസിയും കാർണാടക ബാങ്കും ധാരണയിലെത്തി. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച കരാറിൽ കർണാടക ബാങ്ക് ഒപ്പു വച്ചത്.
കർണാടക ബാങ്കിന് രാജ്യത്തുടനീളമുള്ള 769 ബ്രാഞ്ചുകൾ വഴി വലിയ തോതിൽ ഇൻഷ്വറൻസ് പോളിസികൾ ജനങ്ങളിലെത്തിക്കാൻ കഴിയുമെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ മഹാബാലേശ്വര അറിയിച്ചു. കർണാടക ബാങ്കും എൽഐസിയും ജനങ്ങൾക്ക് ഏറെ പരിചിതമായ സ്ഥാപനങ്ങളാണെന്നും ഇരുകന്പനികളും ഒന്നിക്കുന്നതിലൂടെ ഏറെ ഗുണകരമായ ഉത്പന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.