+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​​​​ലാം ത്രൈ​​​​മാ​​​​സ ലാ​​​​ഭം 2,815 കോ​​​​ടി രൂ​​​​പ

മും​​ബൈ: രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​റ്റാ​​ദാ​​യ
നാ​​​​ലാം ത്രൈ​​​​മാ​​​​സ ലാ​​​​ഭം 2,815 കോ​​​​ടി രൂ​​​​പ
മും​​ബൈ: രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​റ്റാ​​ദാ​​യ​​ത്തി​​ൽ വ​​ർ​​ധ​​ന. മാ​​​​ർ​​​​ച്ച് 31ന​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ലാ​​​​ഭം 2,815 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ത​​​​ലേ വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ലേ​​​​ക്കാ​​​​ളും ഇ​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​ക​​​​മാ​​​​ണി​​​​ത്. 2016 മാ​​​​ർ​​​​ച്ച് 31ന​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 1,264 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ലാ​​​​ഭം.

വ​​​രു​​​മാ​​​നം 7.8 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 57,720 കോ​​​ടി രൂ​​​പ​​​യാ​​​യി. ത​​​ലേ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 53,526.97 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു വ​​രു​​മാ​​നം. എ​​​​സ്ബി​​​​ഐ​​​​യു​​​​ടെ സ​​​​ബ്സി​​​​ഡി​​​​യ​​​​റി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ഹി​​​​തം ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

ബാ​​ങ്കി​​ന്‍റെ മൊ​​​ത്തം അ​​​റ്റാ​​​ദാ​​​യം നാ​​ലാം ത്രൈ​​മാ​​സ​​ത്തി​​ൽ 98 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 241.23 കോ​​​ടി രൂ​​​പ​​​യാ​​​യി. ത​​​ലേ വ​​​ർ​​​ഷം 12,224.59 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, കി​​​​ട്ടാ​​​​ക്ക​​​​ടം 6.9 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​യ​​​ർ​​​ന്നു. 2016 മാ​​​ർ​​​ച്ചി​​​ൽ 6.5 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു കി​​​ട്ടാ​​​ക്ക​​​ടം. നി​​​ഷ്ക്രി​​​യ ആ​​​സ്തി 3.81 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 3.71 ശ​​​ത​​​മാ​​​ന​​​മാ​​​യി താ​​​ഴ്ന്നു.

2016-17 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ അ​​റ്റാ​​ദാ​​യം 5.36 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 10,484 കോ​​ടി​​യാ​​യി. തൊ​​ട്ടു ത​​ലേ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ 9,951 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു അ​​റ്റാ​​ദാ​​യം. വ​​​രു​​​മാ​​​നം 9.2 ശ​​​ത​​​മാ​​​നം ഉ‍യ​​​ർ​​​ന്ന് 2,98,640.45 കോ​​​ടി രൂ​​​പ​​​യാ​​​യി. 2015-16ൽ 2,73,461.13 ​​​കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു.

ന​​​ല്ല റി​​​സ​​​ൾ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ എ​​​സ്ബി​​​ഐ​​​യു​​​ടെ ഓ​​​ഹ​​​രി​​​മൂ​​​ല്യം 1.29 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 306.85 രൂ​​​പ​​​യാ​​​യി.