ബംഗളൂരു: സ്വീഡിഷ് ആഡംബര വാഹനനിർമാതാക്കളായ വോൾവോ ഇന്ത്യയിൽ തദ്ദേശീയമായി കാറുകൾ അസംബിൾ ചെയ്യാനുള്ള ഒരുക്കത്തിൽ. സ്വന്തം രാജ്യത്തിനു ശേഷം വോൾവോ അസംബിൾ യൂണിറ്റ് ആരംഭിക്കുന്ന രണ്ടാമത്തെ രാജ്യമായിരിക്കും ഇന്ത്യ. ഇതിനു മുന്പ് മലേഷ്യയിൽ വോൾവോ അസംബിൾ യൂണിറ്റ് തുടങ്ങിയിരുന്നു. ബംഗളൂരുവിൽ വോൾവോ ഗ്രൂപ്പ് ഇന്ത്യ എന്ന കമ്പനിയായിരിക്കും വാഹനങ്ങൾ നിർമിക്കുക.
കമ്പനിയുടെ ബെസ്റ്റ് സെല്ലിംഗ് എസ്യുവിയായ എക്സ്സി90 ആയിരിക്കും ഇന്ത്യയിൽ ആദ്യമായി നിർമിക്കുന്ന വാഹനം. ഈ വർഷം അവസാനത്തോടെ ബംഗളൂരുവിലെ പ്ലാന്റിൽനിന്നും വാഹനം പുറത്തിറക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
2007ലാണ് വോൾവോയുടെ സബ്സിഡിയറി കമ്പനി വോൾവോ ഗ്രൂപ്പ് ഇന്ത്യ പ്രവർത്തനമാരംഭിച്ചത്. സ്വീഡനിൽനിന്നും ബെൽജിയത്തിൽനിന്നും വോൾവോയുടെ വാഹനങ്ങൾ ഇന്ത്യയിൽ വിതരണം ചെയ്യുന്നത് വോൾവോ ഗ്രൂപ്പ് ഇന്ത്യയാണ്. 120 ശതമാനം ഡ്യൂട്ടി അടച്ചാണ് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. തദ്ദേശീയമായി അസംബിൾ ചെയ്യുന്നതുവഴി ഡ്യൂട്ടി ഇനത്തിലുള്ള ചെലവ് 70 ശതമാനമാക്കി കുറയ്ക്കാൻ കഴിയും.