തിരുവനന്തപുരം: കേരള ഗ്രാമീണ്‍ ബാങ്കിന്റെ ബിസിനസ് 28,000 കോടി കവിഞ്ഞു.
നിക്ഷേപം 15,075 കോടി രൂപ. മൊത്തം വായ്പ 13,741 കോടി രൂപ. കേരളത്തിലെ ബാങ്കുകളുടെ ശരാശരി വായ്പ നിക്ഷേപ അനുപാതം 72 ശതമാനം ആയിരിക്കേ ബാങ്കിന്റേത് 91 ശതമാനമാണ്. ബാങ്കിന്റെ 2016-17 വർഷത്തെ പ്രവർത്തന ലാഭം 103 കോടി രൂപയാണ്. മൊത്തം വായ്പയുടെ 91 ശതമാനം മുൻഗണനാ മേഖലയിൽ വിതരണം ചെയ്തു.
ബാങ്കിന്റെ മൊത്തം വായ്പയുടെ 61 ശതമാനം കാർഷിക ആവശ്യങ്ങൾക്കാണ് നൽകിയിരിക്കുന്നത്. 1,50,000 ത്തിലധികം കിസാൻ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തു.
ബാങ്കിന് 74 ലക്ഷത്തോളം പേർ ഇടപാടുകാരുണ്ട്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി മൊത്തം വായ്പയുടെ മൂന്നു ശതമാനം മാത്രമാണ്.
ഈ സാമ്പത്തിക വർഷം 20 പുതിയ ശാഖകൾകൂടി ആരംഭിക്കാൻ ബാങ്ക് ലക്ഷ്യമിടുന്നു. ഇതോടെ ബാങ്കിന്റെ മൊത്തം ശാഖകളുടെ എണ്ണം 635 ആയി ഉയരും.