ബെർലിൻ: ഫ്രോൺഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് സർക്യൂട്ട്സ് നിർമിച്ച എംപി3 ഫോർമാറ്റ് ഒൗദ്യോഗികമായി വിടപറഞ്ഞു. നല്ല ശബ്ദാനുഭവം നല്കാൻ കഴിയുന്ന എഎസി ഫയൽ ഫോർമാറ്റിന് പ്രാധാന്യം നല്കാൻവേണ്ടിയാണ് കമ്പനി എംപി3 ഉപേക്ഷിച്ചത്.
ലോകത്ത് ഓഡിയോ ഫയലുകൾക്ക് ഏറ്റവും യോജിച്ച ഫോർമാറ്റ് ആയാണ് എംപി3 കടന്നുവന്നതും പ്രചാരത്തിലായതും. എംപി3യേക്കാളും മികച്ച ശബ്ദാനുഭവം നല്കുന്ന എഎസി അത്ര പ്രചാരത്തിലായിട്ടില്ല. ഇതാണ് എംപി3യുമായി ബന്ധപ്പെട്ടുള്ള പേറ്റന്റുകളുടെ ലൈസൻസുകൾ കമ്പനി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
മറ്റ് ഓഡിയോ ഫോർമാറ്റുകൾക്കൊന്നും ഫയലുകളുടെ പൂർണതോതിലുള്ള ഇഫക്ടുകൾ പുറത്തുവിടാൻ കഴിയാത്തിടത്തായിരുന്നു എംപി3 മുന്നിട്ടുനിന്നത്. ഏതായാലും എംപി3ക്ക് പകരം പുതിയ ഫോർമാറ്റ് കടന്നുവരുന്പോൾ കൂടുതൽ ശബ്ദാനുഭവം നല്കാൻ കഴിയുന്നവ തന്നെയായിരിക്കും.
എഎസി
എഎസി എന്നാൽ അഡ്വാൻസ്ഡ് ഓഡിയോ കോഡിംഗ്. ഓഡിയോ ഫയൽ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചായിരുന്നു എഎസിയുടെ കടന്നുവരവ്. എപി3യുമായി താരതമ്യം ചെയ്യുന്പോൾ കൂടുതൽ ശബ്ദഗുണം നല്കാൻ എഎസിക്കു കഴിയും. ഇന്ന് ലോകത്ത് എല്ലാ മൊബൈൽ നിർമാതാക്കളും ഉപയോഗിക്കുന്നത് എംപി3 ഫോർമാറ്റാണ്. അതേസമയം, യു ട്യൂബ് ഉൾപ്പെടെയുള്ള വലിയ കമ്പനികളിൽ മിക്കതും എഎസിയിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്.
എംപി3 പൂർണമായും അവസാനിച്ചോ?
തീർച്ചയായും ഇല്ല. ഫ്രോൺഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് എംപി3യുടെ ലൈസൻസിംഗ് മാത്രമാണ് അവസാനിപ്പിച്ചത്. ഇതിന് എംപി3 ഉപയോഗിക്കാൻ കഴിയില്ല എന്ന് അർഥമില്ല. പതുക്കെപ്പതുക്കെ മാത്രമേ ഇല്ലാതാകൂ. കാരണം, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും എംപി3 ഫയലുകൾ ഇന്നും വളരെ പ്രചാരമുണ്ട്. എഎസിക്ക് പ്രധാന്യം നല്കാൻവേണ്ടി മാത്രമാണ് എംപി3യുടെ ലൈസൻസിംഗ് അവസാനിപ്പിക്കുന്നത്.
ഒരു യുഗത്തിന്റെ അവസാനം
ഇന്ന് ഓരോ വ്യക്തിയുടെയും ദിനചര്യയിൽ എംപി3ക്ക് വളരെ പ്രധാന്യമുണ്ട്. 90കളുടെ അവസാനം ശബ്ദമേഖലയിൽ വലിയ വിപ്ലവം സൃഷ്ടിച്ചാണ് എപി3 കടന്നുവന്നത്. വർഷങ്ങൾക്കു മുന്പ് ഐപോഡ് ഇറക്കിയപ്പോൾ മ്യൂസിക്കിനായി ആപ്പിൾ എഎസി ഫോർമാറ്റ് വാഗ്ദാനം ചെയ്തിരുന്നു.