ന്യൂഡൽഹി: മുൻനിര എഫ്എംസിജി കന്പനികളിലൊന്നായ കോൾഗേറ്റ്-പാമൊലീവ് ഇന്ത്യ നാലാം ത്രൈമാസ കണക്കുകൾ പുറത്തുവിട്ടു. മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ കമ്പനിയുടെ അറ്റാദായം നേരിയ തോതിൽ താഴ്ന്ന് 142.58 കോടി രൂപയായി. വരുമാനം 2.57 ശതമാനം വർധിച്ച് 1,171.77 കോടി രൂപയായി. 2016-17 സാന്പത്തികവർഷം കമ്പനിയുടെ മൊത്തം ലാഭം 577.43 കോടി രൂപയായി കുറഞ്ഞു.