+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആധാറിലെയും പാനിലെയും തെറ്റുകൾ ഇനി ഓണ്‍ലൈനായി തിരുത്താം!

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ കാ​ർ​ഡി​ലെയും പാ​ൻ കാ​ർ​ഡി​ലെ​യും പി​ശ​കു​ക​ൾ ഇ​നി ഓ​ണ്‍ലൈ​നാ​യി തി​രു​ത്താം. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഇ​ഫ​യ​ലിം​ഗ് വെ​ബ്സൈ​റ്റി​ലാ​ണ് പു​തി​യ സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ചി​
ആധാറിലെയും പാനിലെയും തെറ്റുകൾ ഇനി ഓണ്‍ലൈനായി തിരുത്താം!
ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ കാ​ർ​ഡി​ലെയും പാ​ൻ കാ​ർ​ഡി​ലെ​യും പി​ശ​കു​ക​ൾ ഇ​നി ഓ​ണ്‍ലൈ​നാ​യി തി​രു​ത്താം. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഇ-​ഫ​യ​ലിം​ഗ് വെ​ബ്സൈ​റ്റി​ലാ​ണ് പു​തി​യ സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ധാ​ർ അ​പ്ഡേ​ഷ​നും പാ​ൻ അ​പ്ഡേ​ഷ​നു​മാ​യി ര​ണ്ടു വ്യ​ത്യ​സ്ത ലി​ങ്കു​ക​ൾ ആ​ണ് സൈ​റ്റി​ൽ ന​ല്കി​യി​രി​ക്കു​ന്ന​ത്.

ആ​ധാ​ർ സെ​ൽ​ഫ് സ​ർ​വീ​സ് അ​പ്ഡേ​റ്റ് പോ​ർ​ട്ട​ൽ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ആ​ധാ​റി​ലെ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കും. രേ​ഖ​പ്പെ​ടു​ത്തി​യ വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണെ​ന്നു തെ​ളി​യി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്യാ​നും ഇ​തി​ൽ സം​വി​ധാ​ന​മു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ആ​ധാ​റും പാ​നും ബ​ന്ധി​പ്പിക്കാ​നു​ള്ള ഓ​ണ്‍ലൈ​ൻ സം​വി​ധാ​നം ആ​ദാ​യ നി​കു​തി​വ​കു​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്. ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ​ക്ക് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ നി​ർ​ബ​ന്ധ​മാക്കി​ക്കൊ​ണ്ടു​ള്ള ധ​ന​ബി​ൽ ഭേ​ദ​ഗ​തി ഈ ​വ​ർ​ഷ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്. ഇ​തി​നോ​ട​കംത​ന്നെ 1.22 കോ​ടി പേ​ർ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പാ​ൻ​കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ച​താ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പ് ആ​റി​യി​ച്ചു.