ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീസ കാര്യങ്ങളിൽ നിബന്ധനകൾ ഏർപ്പെടുത്തിയപ്പോൾ ഇന്ത്യയിൽ ഫേസ്ബുക്കും ഗൂഗിളും നിരോധിക്കണമെന്ന് സുനിൽ ഭാരതി മിത്തൽ. അമേരിക്കയിൽ സ്വദേശിവത്കരണം മാത്രം ട്രംപ് സ്വപ്നം കാണുന്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽനിന്നാണ് അമേരിക്കൻ കമ്പനികൾക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്നത്. അമേരിക്ക നിയന്ത്രണങ്ങൾ കർശനമാക്കുന്പോൾ ഇന്ത്യയിൽ വാട്ട്സ്ആപ്, ഫേസ്ബുക്ക് പോലുള്ള ആപ്ലിക്കേഷനുകൾ തദ്ദേശീയമായി പ്രചാരത്തിലാകപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.