തൊടുപുഴ: സംസ്ഥാന സർക്കാർ പൊതുമേഖലയിൽ മലങ്കരയിൽ ആരംഭിച്ച ആദ്യ കുപ്പിവെള്ള കന്പനിയായ ഹില്ലി അക്വയ്ക്ക് ഐഎസ്ഒ അംഗീകാരം ലഭിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ഈ അംഗീകാരം ലഭിക്കുന്നത്.
ഫുഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം പാലിക്കുന്ന മികച്ച കന്പനികൾക്കാണ് ഈ മേഖലയിൽ അംഗീകാരം നൽകുന്നത്. ഉന്നത നിലവാരത്തിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്നുവെന്നതാണു ഹില്ലി അക്വയുടെ പ്രത്യേകത. ഒരു ലിറ്ററിനു 15 രൂപയും രണ്ടു ലിറ്ററിനു 20 രൂപയും 300 മില്ലിലിറ്റർ വീതമുള്ള 24 പായ്ക്കറ്റുകളടങ്ങിയ ഒരു യൂണിറ്റ് പായ്ക്കറ്റിന് 130 രൂപയുമാണ് വില.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫാക്ടറി ഒൗട്ട്ലെറ്റുകൾ വഴി ലിറ്ററിന് 10 രൂപ നിരക്കിലും ലഭ്യമാണ്. ഫാക്ടറി ഒൗട്ട്ലെറ്റുകളിൽ മാത്രം ദിവസേന 3,500 കുപ്പികളുടെ വിപണനം നടക്കുന്നുണ്ട്.
വിപണിയിൽ സജീവമായതോടെ ഉത്്പാദനം വർധിപ്പിക്കാനാണ് കന്പനി തീരുമാനം. മലങ്കര ജലാശയത്തിൽനിന്നും രണ്ടു കിലോമീറ്റർ പൈപ്പുലൈൻ സ്ഥാപിച്ച് വെള്ളമെത്തിച്ച് ഒൻപതു ശുദ്ധീകരണ പ്രക്രിയഘട്ടങ്ങൾ കഴിഞ്ഞാണു കുപ്പികളിൽ നിറയ്ക്കുന്നത്.
വെള്ളം പരിശോധിക്കുന്നതിനു അത്യാധുനിക ലാബും തയാറാക്കിയിട്ടുണ്ട്. ജലസേചന മന്ത്രി ചെയർമാനായ കന്പനിയിൽ പി.അനിൽകുമാറാണ് ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ. ജൂബിൾ മാത്യുവാണ് ഫാക്ടറി മാനേജർ. കേരള ഇറിഗേഷൻ ഇൻഫ്ര സ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണു കന്പനിയുടെ മേൽനോട്ടച്ചുമതല.