തൃശൂർ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സിൽക്സ് കണ്‍സ്യൂമർ റീട്ടെയിൽ രംഗത്തേക്കു ചുവടുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം ആരംഭിക്കാനൊരുങ്ങുന്ന ശൃംഖലയിലെ ആദ്യ ഹൈപ്പർ മാർക്കറ്റിനു കൊച്ചിയിൽ നാളെ തുടക്കമാകും. കല്യാണ്‍ സിൽക്സിന്റെ ഹോസ്പിറ്റൽ റോഡിലെ ഷോറൂമിന്റെ ആറും ഏഴും നിലകളിൽ 20,000 ചതുരശ്ര അടിയിൽ ഒരുക്കുന്ന ഹൈപ്പർ മാർക്കറ്റ് കേരളത്തിലെതന്നെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുകളിൽ ഒന്നാണെന്നു കല്യാണ്‍ സിൽക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
ഇടനിലക്കാരെ തീർത്തും ഒഴിവാക്കിയുള്ള രീതിയാണ് കണ്‍സ്യൂമർ റീട്ടെയിലിംഗിൽ കല്യാണ്‍ സിൽക്സ് അവലംബിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി ഓരോ ഉത്പന്നവും ആഡംബരവില ഇല്ലാതെ ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുവാൻ കല്യാണ്‍ ഹൈപ്പർമാർക്കറ്റിനു കഴിയുമെന്നു അധികൃതർ പറഞ്ഞു.
കൊച്ചിക്കുശേഷം കല്യാണ്‍ ഹൈപ്പർമാർക്കറ്റിന്റെ പ്രവർത്തനങ്ങൾ മറ്റു പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഈ വർഷാവസാനത്തോടുകൂടി കേരളത്തിൽ ആറ് ഹൈപ്പർമാർക്കറ്റുകൾ തുറക്കുവാനാണ് ലക്ഷ്യമിടുന്നത്.ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും പ്രമോഷനുകളും കല്യാൺ ഹൈപ്പർ മാർക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.