ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ആകർഷകമായ തൊഴിൽ ദാതാവ് എന്ന ഖ്യാതി ഗൂഗിൾ ഇന്ത്യയ്ക്ക്. എച്ച്ആർ സേവനദാതാവായ റാണ്ട്സ്റ്റഡ് നടത്തിയ സർവേയിലാണ് മികച്ച തൊഴിൽദാതാവ് എന്ന സ്ഥാനം ഗൂഗിളിന് നല്കിയത്. ഇന്റർനെറ്റ് ഭീമനു പിന്നാലെ മെഴ്സിഡസ് ബെൻസാണുള്ളത്. ഇ-കൊമേഴ്സ് വിഭാഗത്തിൽ ആമസോൺ ഇന്ത്യയും എഫ്എംസിജി വിഭാഗത്തിൽ ഐടിസിയും കൺസ്യൂമർ ആൻഡ് ഹെൽത്ത്കെയറിൽ ഫിലിപ്സ് ഇന്ത്യയും മുന്നിട്ടുനിന്നു.