കൊച്ചി: പ്രമുഖ ഗൃഹോപകരണ ഡീലറായ ആലപ്പാട്ട് സൂപ്പർ ഷോപ്പി www.alapattsuper shoppe.com എന്ന ഇ-കോമേഴ്സ് പോർട്ടലിനു തുടക്കംക്കുറിച്ചു. ഇന്ത്യയിൽ ഗൃഹോപകരണ വ്യാപാര രംഗത്ത് ഓഫ്ലൈൻ മേഖലയിൽനിന്ന് ഓണ്‍ലൈൻ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്ന ആദ്യ റീട്ടെയ് ലർമാരിലൊന്നാണ് ആലപ്പാട്ട് സൂപ്പർ ഷോപ്പിയെന്ന് ഓണ്‍ലൈൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു ആലപ്പാട്ട് സൂപ്പർ ഷോപ്പിയുടെ പ്രമോട്ടറായ ഹൗസ് ഓഫ് ആലപ്പാട്ട് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലപ്പാട്ട് പറഞ്ഞു.
പോർട്ടലിലൂടെയുള്ള ആദ്യ ഓർഡറിന്റെ ഡെലിവറി ആലപ്പാട്ട് ഗ്ലോബൽ സിഇഒ എൻ. രാവണൻ നിർവഹിച്ചു. ആദ്യഘട്ടത്തിൽ ഓണ്‍ലൈൻ സ്റ്റോർ സേവനങ്ങൾ കേരളത്തിലാണ് ലഭ്യമാകുക. ഓണ്‍ലൈൻ സ്റ്റോറിലെ പേയ്മെന്റുകൾക്കായി ഓണ്‍ലൈൻ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കാഷ് ഓണ്‍ ഡെലിവറി സംവിധാനവുമുണ്ട്. പ്രമുഖ ബ്രാൻഡുകളുടെ 2000ലേറെ ഉത്പന്നങ്ങളാണു നിലവിൽ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ളത്.