+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അക്ഷയ തൃതീയയിൽ തിളങ്ങാൻ സ്വർണവ്യാപാരികൾ

ന്യൂ​ഡ​ൽ​ഹി: അ​ക്ഷ​യ തൃതീയ ദി​ന​ത്തി​ൽ സ്വ​ർ​ണം വാ​ങ്ങി​യാ​ൽ ഐ​ശ്വ​ര്യ​മു​ണ്ടാ​വു​മെ​ന്നാ​ണ് വി​ശ്വാ​സം. ഈ ​വി​ശ്വാ​സ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് മി​ക​ച്ച വി​ല്പ​നനേ​ട്ടം കൊ​യ്യാ​ൻ ത​യാ​റെ​ടു​ക്കു
അക്ഷയ തൃതീയയിൽ തിളങ്ങാൻ സ്വർണവ്യാപാരികൾ
ന്യൂ​ഡ​ൽ​ഹി: അ​ക്ഷ​യ തൃതീയ ദി​ന​ത്തി​ൽ സ്വ​ർ​ണം വാ​ങ്ങി​യാ​ൽ ഐ​ശ്വ​ര്യ​മു​ണ്ടാ​വു​മെ​ന്നാ​ണ് വി​ശ്വാ​സം. ഈ ​വി​ശ്വാ​സ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് മി​ക​ച്ച വി​ല്പ​നനേ​ട്ടം കൊ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് രാ​ജ്യ​ത്തെ സ്വ​ർ​ണവി​പ​ണി. ഡോ​ള​റി​നെ​തി​രേ രൂ​പ ക​രു​ത്തു നേ​ടി​യ​തും വി​വാ​ഹസീ​സ​ൺ അ​ടു​ക്കു​ന്ന​തു​മാ​ണ് വ്യാ​പാ​രി​ക​ളി​ൽ പ്ര​തീ​ക്ഷ നി​റ​യ്ക്കു​ന്ന​ത്. നോ​ട്ട് റ​ദ്ദാ​ക്ക​ലി​നെ തു​ട​ർ​ന്ന് സ്വ​ർ​ണമേ​ഖ​ല​യി​ലു​ണ്ടാ​യ ത​ള​ർ​ച്ച​യെ അ​ക്ഷ​യ തൃതീ​യ​യി​ലൂ​ടെ മ​റി​ക​ട​ക്കാ​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​ദി​ന​ത്തി​ൽ 20 ട​ൺ സ്വ​ർ​ണം ചെ​ല​വാ​യെ​ന്നാ​ണ് ക​ണ​ക്ക്. ഈ ​വ​ർ​ഷം ഒാ​രോ വാ​ങ്ങ​ലി​നൊ​പ്പ​വും സ​മ്മാ​ന​ങ്ങ​ളും വി​ല​ക്കിഴി​വും കാ​ഷ് ബാ​ക്ക് ഒാ​ഫ​ർ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​ണ് ഉ​പ​യോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ ചി​ല ബ്രാ​ൻ​ഡ​ഡ് ക​ന്പ​നി​ക​ൾ പ​ണി​ക്കൂലി​യി​ൽ കു​റ​വ് വരുത്തുകയും സ്വ​ർ​ണനാ​ണ​യ​മു​ൾ​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഒ​രു​ക്കുകയും ചെയ്തിട്ടുണ്ട്.